പബ്ജി നിരോധനത്തിന് ഇന്റര്‍നെറ്റ് ദാതാക്കള്‍ക്ക് ഡെഡ്‌ലൈന്‍ നല്‍കി താലിബാന്‍
pubg2

ടിക്ടോക്ക്, പബ്ജി എന്നിവ ഉള്‍പ്പെടെയുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ അടിയന്തര പ്രാധാന്യത്തോടെ നിരോധിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. ആഴ്ചകള്‍ക്കുള്ളില്‍ ഇവ നിരോധിക്കുമെന്ന് താലിബാന്‍ ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു. ടിക്ടോക്കും പബ്ജിയും അക്രമത്തെ പ്രോത്സാഹിപ്പിക്കുമെന്ന് വിശദീകരിച്ചാണ് തീരുമാനം. തങ്ങളുടെ അക്രമപ്രവര്‍ത്തനങ്ങള്‍ പങ്കുവച്ച് ഭീതിപരത്താനായി പലപ്പോഴും താലിബാന്‍ തന്നെ ടിക്‌ടോക്കിനെ വ്യാപകമായി ഉപയോഗിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. 

ടിക്ടോക് അധാര്‍മികമായ ഉള്ളടക്കമുള്ള വിഡിയോകളാണ് കൂടുതലായി പ്രചരിപ്പിക്കുന്നതെന്ന് താലിബാന്‍ ഭരണകൂടം പ്രസ്താവിച്ചു. ടിക്‌ടോക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ക്ക് യുവാക്കള്‍ അടിമപ്പെടുന്നത് ഏത് വിധേനെയും തടയുമെന്നും താലിബാന്‍ വ്യക്തമാക്കി.

Share this story