സിറിയൻ മിസൈൽ ആക്രമണം : തുർക്കിയിൽ മൂന്ന് മരണം

Syrian missile attack

ഇസ്താംബുൾ: സിറിയയിൽ നിന്ന് തുർക്കിയിലെ അതിർത്തി പ്രദേശമായ കർകാമിഷിലേക്ക് നടത്തിയ റോക്കറ്റാക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. കുർദ്ദിഷ് വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. ആറ് പേർക്ക് പരിക്കേറ്റു. പ്രദേശത്തെ ഒരു ഹൈസ്കൂളും രണ്ട് വീടുകളും ഒരു ട്രക്കും റോക്കറ്റാക്രമണത്തിൽ തകർന്നു.

ആക്രമണത്തിന് പിന്നാലെ തുർക്കി സേനയും തിരിച്ചടി നടത്തി. കഴിഞ്ഞാഴ്ച ആറ് പേരുടെ മരണത്തിനിടയാക്കിയ ഇസ്‌താംബുൾ സ്ഫോടനത്തിന് പിന്നിലെന്ന് കരുതുന്ന ഇറാഖിലെയും സിറിയയിലെയും കുർദ്ദിഷ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഞായറാഴ്ച തുർക്കി വ്യോമാക്രാമണം നടത്തിയിരുന്നു. സിറിയയിൽ 31 പേർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തിരിച്ചടിയാണ് തുർക്കിയ്ക്ക് നേരെ ഇന്നലെയുണ്ടായ ആക്രമണം.
 

Share this story