പലസ്തീന്‍ ജനതയുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പിന്തുണ ; കുവൈത്ത്

kuwait
പലസ്തീന്‍ ജനതയ്ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും ഉറപ്പിച്ചു പറഞ്ഞ് വീണ്ടും കുവൈത്ത്. പൂര്‍ണമായ രാഷ്ട്രീയം അവകാശം എന്ന പലസ്തീന്‍ ജനതയുടെ ന്യായമായ ആവശ്യത്തേയും കുവൈത്ത് പിന്തുണ അറിയിച്ചു.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗണ്‍സില്‍ സെഷനില്‍ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി താരിഖ് അല്‍ ബന്നായ് നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേല്‍ തുടര്‍ച്ചയായി അന്താരാഷ്ട്ര പ്രമേയങ്ങളും മാനുഷിക നിയമങ്ങളും ലംഘിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

Share this story