മെക്‌സിക്കോയുടെ തെക്ക് പടിഞ്ഞാറന്‍ തീരത്ത് ശക്തമായ ഭൂചലനം

google news
earth

മെക്‌സിക്കോയുടെ തെക്ക് പടിഞ്ഞാറന്‍ തീരത്ത് ശക്തമായ ഭൂചലനം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രതയിലുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഭൂകമ്പത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു.

മെക്‌സിക്കോയിലെ തീരദേശ സംസ്ഥാനങ്ങളായ മൈക്കോകാന്‍, കോളിമ എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. കെട്ടിടങ്ങള്‍ തകര്‍ന്നുവീഴാന്‍ സാധ്യതയുള്ളതിനാല്‍ ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചിരിക്കുകയാണ്. മന്‍സാനില്ലോയിലെ ഷോപ്പിംഗ് മാള്‍ സെന്ററില്‍ വെച്ച് ഒരാള്‍ മരിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

Tags