പാർട്ടി അച്ചടക്കം ലംഘിച്ചതിന് അഞ്ച്​​ ശ്രീലങ്കൻ മന്ത്രിമാർക്ക്​ സസ്​പെൻഷൻ
suspended

കൊളംബോ: പാർട്ടി അച്ചടക്കം ലംഘിച്ചതിന് ശ്രീലങ്കൻ സർക്കാറിലെ രണ്ട് മുൻനിര മന്ത്രിമാരടക്കം അഞ്ചു മന്ത്രിമാരെ ശ്രീലങ്ക ഫ്രീഡം പാർട്ടി (എസ്‌.എൽ.എഫ്.പി) സസ്പെൻഡ് ചെയ്തു.

വിശദീകരണം നൽകുന്നതുവരെ താൽക്കാലികമായി സസ്‌പെൻഡ് ചെയ്തതായി പാർട്ടി ജനറൽ സെക്രട്ടറി ദയാസിരി ജയശേഖര മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ സർക്കാറിലെ വ്യോമയാന മന്ത്രി നിമൽ സിരിപാല ഡിസിൽവ, കൃഷിമന്ത്രി മഹിന്ദ അമരവീര എന്നിവരെയും മറ്റ് മൂന്ന് ജൂനിയർ മന്ത്രിമാരെയും പാർട്ടി കേന്ദ്ര കമ്മിറ്റിയാണ് സസ്പെൻഡ് ചെയ്തത്.

സർക്കാറിന്‍റെ ഭാഗമാകില്ലെന്ന കേന്ദ്രകമ്മിറ്റിയുടെ തീരുമാനം ഇവർ ലംഘിച്ചതായി വിലയിരുത്തിയാണ് നടപടി. 2023ലെ നിർണായക ബജറ്റിന്‍റെ അംഗീകാര വോട്ട് പാർലമെന്‍റിൽ നടക്കാനിരിക്കെയാണിത്. വിക്രമസിംഗെ മന്ത്രിസഭയിൽനിന്ന് മന്ത്രിമാരെ പുറത്താക്കിയിട്ടില്ല.

Share this story