പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം ; ലോകകപ്പ് വേദിയില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ ടീം

iran
ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമാകുമ്പോള്‍ സ്ത്രീകളുടെ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇറാന്‍ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍. ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഇംഗ്ലണ്ടുമായുള്ള മത്സരത്തിന് മുന്നോടിയായി ടീമുകള്‍ ലൈനപ് ചെയ്ത ശേഷം ലൗഡ് സ്പീക്കറില്‍ ദേശീയ ഗാനം മുഴങ്ങിയെങ്കിലും ഇറാന്‍ ടീമിലെ 11 പേരും ദേശീയ ഗാനം ആലപിച്ചില്ല.
പ്രക്ഷോഭത്തിന് പിന്തുണയായി ദേശീയ ഗാനം ആലപിക്കണോ വേണ്ടയോ എന്ന് ടീം കൂട്ടായി തീരുമാനിക്കുമെന്ന് മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തില്‍ ക്യാപ്റ്റന്‍ ആലിറേസ ജഹാന്‍ബാക്ഷ് പറഞ്ഞിരുന്നു.
 

Share this story