വാഷിങ്ടണില്‍ വെടിവെപ്പ് ; മൂന്നു പേര്‍ക്ക് പരിക്കേറ്റു
gun
. വെടിയൊച്ച കേട്ടതോടെ ആളുകള്‍ അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് ഒളിച്ചു.

വാഷിംഗ്ടണ്‍ ഡിസിയില്‍ വെടിവെപ്പ്. എംബസിയ്ക്ക് സമീപം നടന്ന വെടിവെപ്പില്‍ 3 പേര്‍ക്ക് പരുക്കേറ്റു. ഒരു സ്ത്രീയ്ക്കും രണ്ട് പുരുഷന്മാര്‍ക്കുമാണ് വെടിയേറ്റത്. പ്രതിയുടെ വിശദാംശങ്ങളെക്കുറിച്ചോ പ്രകോപന കാരണമോ പുറത്ത് പറയാന്‍ പൊലീസ് തയ്യാറായിട്ടില്ല.
വിദേശ എംബസിയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന സ്ഥലമാണിത്. ബഹുനില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. കാല്‍നട യാത്രക്കാരെയാണ് ഇവര്‍ ലക്ഷ്യം വെച്ചത്. വെടിയൊച്ച കേട്ടതോടെ ആളുകള്‍ അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് ഒളിച്ചു.

ഭയന്നോടും വഴിയാണ് 3 പേര്‍ക്ക് വെടിയേറ്റത്. പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സ്ഥലത്ത് പൊലീസിന്റെ വലിയ സന്നാഹം എത്തിച്ചേര്‍ന്നിട്ടുണ്ട്.

Share this story