അമേരിക്കയില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്
 American


വാഷിംഗ്‌ടൻ ഡിസി: അമേരിക്കയില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്. വാഷിംഗ്‌ടൻ ഡിസിയിൽ യു സ്‌ട്രീറ്റ് നോർത്ത് വെസ്‌റ്റിലെ ജൂണ്‍ടീന്‍ത് സംഗീത പരിപാടിക്കിടെയാണ് ആക്രമണം ഉണ്ടായത്. വെടിവെപ്പിൽ 16കാരിയായ പെൺകുട്ടി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

വെടിവെപ്പില്‍ പോലീസ് ഉദ്യോഗസ്‌ഥര്‍ക്കടക്കം പരിക്കേറ്റു. പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. വെടിവെപ്പില്‍ പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.

ഡിസി വെടിവെപ്പിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥന് പരിക്കേറ്റതായി ഡിസി പോലീസ് യൂണിയനും ട്വീറ്റിൽ സ്‌ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്‌തികരമാണെന്നും ട്വീറ്റിൽ പറയുന്നു.

Share this story