റഷ്യന്‍ ലക്ഷ്യം ഡോണ്‍ബാസെന്ന് സെലന്‍സ്‌കി
ukraine president
ആക്രമണം ശക്തമായ ലെവീവില്‍ 7 പേരാണ് മരിച്ചത്.

യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖല  ലക്ഷ്യമാക്കി റഷ്യ ആക്രമണം തുടങ്ങിയെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കി. ഡോണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, ഖാര്‍കീവ് നഗരങ്ങളിലുണ്ടായ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. 

ആക്രമണം ശക്തമായ ലെവീവില്‍ 7 പേരാണ് മരിച്ചത്. മരിയോ പോളില്‍ കനത്ത പോരാട്ടം തുടരുകയാണ്. വംശഹത്യയാണ് റഷ്യ നടത്തുന്നതെന്നാരോപണമാണ് യുക്രെയ്ന്‍ ആവര്‍ത്തിച്ച് ഉയര്‍ത്തുന്നത്. 

യുക്രൈനില്‍ നിന്നുള്ള  4.9 ദശലക്ഷം പേര്‍ യുദ്ധം കാരണം അഭയാര്‍ത്ഥികളായെന്നാണ് ഐക്യരാഷ്!ട്രസഭയുടെ കണക്ക്. എന്നാല്‍ സമീപ രാജ്യങ്ങളിലേക്ക് പലായനം ചെയ്തവര്‍ തിരികെ എത്തിതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം പോളണ്ടില്‍ നിന്നും 22,000 പേരാണ് മാതൃരാജ്യത്തേക്ക് മടങ്ങിയെത്തിയത്. 

Share this story