രാജ്യത്തെ വിട്ടു നല്‍കില്ല, അവസാനം വരെ പോരാടുമെന്ന് സെലെന്‍സ്‌കി
ukraine president
യുദ്ധം അവസാനിപ്പിക്കാന്‍ കിഴക്കന്‍ പ്രദേശങ്ങള്‍ വിട്ടുകൊടുക്കില്ല

രാജ്യത്തെ വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. യുദ്ധം അവസാനിപ്പിക്കാന്‍ കിഴക്കന്‍ പ്രദേശങ്ങള്‍ വിട്ടുകൊടുക്കില്ല. ഒരിഞ്ച് പിന്നോട്ടില്ലെന്നും ഡോണ്‍ബാസ് മേഖലയില്‍ മോസ്‌കോ സൈന്യത്തിനെതിരെ പോരാടാന്‍ തയ്യാറാണെന്നും സെലെന്‍സ്‌കി

ഡോണ്‍ബാസ് മേഖല നല്‍കിയാല്‍ കീവ് പിടിച്ചെടുക്കാന്‍ റഷ്യ ശ്രമിക്കില്ലെന്നതിന് യാതൊരു ഉറപ്പുമില്ല. റഷ്യന്‍ നേതൃത്വത്തെയും സൈന്യത്തെയും താന്‍ വിശ്വസിക്കുന്നില്ല. നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് രാജ്യം. ചെറുത്തുനില്‍പ്പ് തുടരുമെന്നും കീവില്‍ നിന്നും റഷ്യന്‍ സൈന്യത്തെ തുരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിജയം തങ്ങള്‍ക്കൊപ്പമായിരിക്കും എന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

Share this story