യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം

Ukraine

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം. പാര്‍പ്പിട കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്തുടനീളം വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. തലസ്ഥാനത്ത് ആക്രമണമുണ്ടെന്നും പെ ചെര്‍സ്‌ക് ജില്ലയില്‍ രണ്ട് പാര്‍പ്പിട കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് പ്രാഥമിക അറിവെന്നും കീവ് മേയര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലങ്ങളിലുണ്ട്. 
സുരക്ഷിതമായ ഷെല്‍ട്ടറുകളില്‍ ഏവരും തുടരണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
 

Share this story