യുക്രൈന്‍ അതിര്‍ത്തിയിലെ പോളണ്ട് ഗ്രാമത്തില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ukraine

യുക്രൈന്‍ അതിര്‍ത്തിയിലെ പോളണ്ട് ഗ്രാമത്തില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും പതിനഞ്ച് മൈല്‍ അകലെയുള്ള പോളണ്ടിന്റെ ഭാഗത്ത് റഷ്യന്‍ മിസൈല്‍ പതിച്ചതായാണ് വിവരം. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നാറ്റോ രാജ്യങ്ങളിലൊന്നായ പോളണ്ടിന് നേരെയുണ്ടായ ആക്രമണം. ആക്രമണം അബദ്ധത്തിലാണെന്നാണ് സൂചന.

യുക്രൈന്‍ പോളണ്ട് അതിര്‍ത്തിയിലേക്ക് മിസൈല്‍ അയച്ചിട്ടില്ലെന്നാണ് റഷ്യന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. ആക്രമണത്തേക്കുറിച്ച് നാറ്റോ പോളണ്ടിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Share this story