റഷ്യന്‍ ആക്രമണത്തില്‍ ഊര്‍ജ വിതരണ സംവിധാനങ്ങള്‍ തകര്‍ന്നു ; പ്രതിസന്ധിയില്‍ യുക്രെയ്ന്‍

google news
zelensky
റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ് യുക്രെയ്‌നിലെ ഊര്‍ജ വിതരണ സംവിധാനങ്ങള്‍. രാജ്യത്തിന്റെ 50 ശതമാനം വൈദ്യുതി ആവശ്യങ്ങളും ഇപ്പോള്‍ നിറവേറ്റുന്നില്ലെന്ന് യുക്രെയ്ന്‍ അറിയിച്ചു.
അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കാനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. അറ്റകുറ്റപണികള്‍ക്ക് സമയമെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
തലസ്ഥാനമായ കീവ് ഉള്‍പ്പെടെ 15 പ്രദേശങ്ങളില്‍ വൈദ്യുതിയും ജല വിതരണവും തടസ്സപ്പെട്ടിരിക്കുകയാണെന്ന് പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു. കീവിലെ 70 ശതമാനം വീടുകളിലും വൈദ്യുതിയില്ലായിരുന്നു.
 

Tags