റഷ്യയിൽ അഞ്ച് നില അപാർട്മെന്റ് കെട്ടിടം തകർന്ന് ഒമ്പത് പേർ മരിച്ചു
mnbj

മോസ്കൊ: റഷ്യിയിലെ സാഖ്ലിൻ ദ്വീപിൽ അഞ്ച് നില അപാർട്മെന്റ് കെട്ടിടം ഭാഗികമായി തകർന്നുണ്ടായ അപകടത്തിൽ ഒമ്പത് പേർ മരിച്ചതായി സാഖ്ലിൻ ഗവർണർ വലേറി ലിമറെൻകോ അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് കെട്ടിടം തകരാൻ കാരണമെന്ന് റഷ്യൻ വാർത്ത ഏജൻസികൾ അറിയിച്ചു. 20 ലിറ്റർ ശേഷിയുള്ള പാചകവാതക സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്ന് അടിയന്തര സേവന വിഭാഗത്തെ ഉദ്ധരിച്ചുകൊണ്ട് വാർത്ത ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.

ദുരന്തകാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് റഷ്യൻ അധികൃതർ അറിയിച്ചു.

Share this story