അമേരിക്കന്‍ ഭീഷണിക്ക് ആണവായുധം ഉപയോഗിച്ച് മറുപടി ; കിം ജോങ് ഉന്‍

kim jong un

അമേരിക്കയുടെ ഭീഷണിക്ക് ആണവായുധം ഉപയോഗിച്ച് മറുപടി നല്‍കുമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. പ്യോങ്‌യാങ്ങിന്റെ ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തിന് കിം നേരിട്ട് മേല്‍നോട്ടം വഹിച്ചതിന് പിന്നാലെയാണ് പ്രതികരണം. ഉത്തരകൊറിയയെ ആണവ രാഷ്ട്രമായി പ്രഖ്യാപിച്ചതുമുതല്‍, സംയുക്ത സൈനികാഭ്യാസമുള്‍പ്പെടെയുള്ള പ്രാദേശിക സുരക്ഷാ സഹകരണം യുഎസ് വര്‍ധിപ്പിച്ചിട്ടുണ്ട്.

തന്റെ മകള്‍ക്കും ഭാര്യക്കുമൊപ്പം കിം വിക്ഷേപണത്തില്‍ പങ്കെടുത്തതായും സംസ്ഥാന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിമ്മിന്റെ മക്കളെ കുറിച്ച് സംസ്ഥാന മാധ്യമങ്ങള്‍ പരാമര്‍ശിക്കുന്നത് വളരെ അപൂര്‍വമാണ്. കഴിഞ്ഞ ദിവസമാണ് ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചത്. മിസൈല്‍ പതിച്ചത് ജപ്പാന്റെ വടക്കന്‍ ദ്വീപിനടുത്താണ്.

Share this story