ട്വിറ്ററില്‍ പിരിച്ചുവിടല്‍ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

google news
Musk  Elon

ട്വിറ്ററില്‍ പിരിച്ചുവിടല്‍ തുടരുമെന്ന് സൂചന. പകുതിയിലേറെ തൊഴിലാളികളെ ഇലോണ്‍ മസ്‌ക് കമ്പനയില്‍ നിന്നും പിരിച്ചുവിട്ടതിന് പിന്നാലെ വീണ്ടും പിരിച്ചുവിടല്‍ ഉണ്ടാവുമെന്നാണ് ബ്ലൂംബര്‍ഗ് നല്‍കുന്ന റിപ്പോര്‍ട്ട്. പിരിച്ചുവിടലിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ഇത്തവണ ട്വിറ്ററിന്റെ സെയില്‍സ്, പാര്‍ട്ണര്‍ഷിപ്പ് വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാവുമെന്നാണ് സൂചന. 

ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ഇലോണ്‍ മസ്‌ക് നിര്‍ദേശം നല്‍കിയിരുന്നു. മസ്‌കിന്റെ നിര്‍ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് വിഭാഗം മേധാവി റോബിന്‍ വീലറെയും പാര്‍ട്ണര്‍ഷിപ്പ് വിഭാഗം മേധാവി മാഗി സുനിവിക്കിനെയും പിരിച്ചുവിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഒരു മാസം മുമ്പാണ് 44 ബില്യണിന് ട്വിറ്റര്‍ മസ്‌ക് സ്വന്തമാക്കിയത്. തുടര്‍ന്ന് നേരിയ മാറ്റം വരുത്തിയതോടെ മസ്‌ക്കിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. 1,200 തൊഴിലാളികള്‍ ഇതിനോടകം രാജിവെക്കുകയും ചെയ്തതായാണ് വിവരം.

Tags