പെറുവിൽ പറന്നുയരുന്നതിനിടെ വിമാനവും ട്രക്കും കൂട്ടിയിടിച്ച് രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങൾ മരിച്ചു

peru

ലിമ: പറന്നുയരുന്നതിനിടെ വിമാനവും ട്രക്കും കൂട്ടിയിടിച്ച് രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങൾ മരിച്ചു. പെറുവിൽ പ്രദേശിക സമയം വൈകീട്ട് 3.25ഓടെയാണ് സംഭവം. ലാറ്റാം വിമാന കമ്പനിയുടെ എൽ.എ 2213 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

ലിമയിൽ നിന്ന് ജൂലിയാക്കയിലേക്കുള്ള വിമാനം പറന്നുയരുന്നതിനിടെ റൺവെയിൽ അഗ്നിരക്ഷാ സേനയുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. 102 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചതായും അധികൃതർ വ്യക്തമാക്കി.

Share this story