പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനം: അമേരിക്കന്‍ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ചൈന
pelosi
പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനം പ്രകോപനപരമാണെന്നും വെറുതെയിരിക്കില്ലെന്നും ചൈനീസ് വിദേശകാര്യസഹമന്ത്രി സി ഫെങ് തുറന്നടിച്ചു.

അമേരിക്കന്‍ ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനത്തില്‍ ചൈനയിലെ അമേരിക്കന്‍ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ചൈന. പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനം പ്രകോപനപരമാണെന്നും വെറുതെയിരിക്കില്ലെന്നും ചൈനീസ് വിദേശകാര്യസഹമന്ത്രി സി ഫെങ് തുറന്നടിച്ചു.

തായ്വാനില്‍ ഇന്നലെ രാത്രി വിമാനമിറങ്ങിയ പെലോസിയും സംഘവും ഇന്ന് തായ്വാനീസ് പ്രസിഡന്റുമായി ചര്‍ച്ചകള്‍ നടത്തും. പാര്‍ലമെന്റ് സന്ദര്‍ശിച്ച് ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തിയേക്കും. അതേ സമയം
തായ്വാന്‍ അതിര്‍ത്തിയില്‍ ചൈന സൈനികവിന്യാസം ശക്തമാക്കിയിട്ടുണ്ട്.

Share this story