പുതിയ ജോലി : വീട്ടിലിരുന്ന് മിഠായി കഴിച്ചാ മതി വര്‍ഷത്തില്‍ 61,33,863 രൂപ ശമ്പളം
new job

കാനഡയിലെ കാന്‍ഡി ഫണ്‍ഹൗസ് എന്ന സ്ഥാപനത്തിലേക്ക് ചീഫ് കാന്‍ഡി ഓഫീസര്‍ തസ്തികയിലേക്കാണ് കമ്പനി ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കല്‍. വര്‍ഷത്തില്‍ 61,33,863 രൂപ ശമ്പളം. മുന്‍ പരിചയം ആവശ്യമില്ല. കേള്‍ക്കുമ്പോള്‍ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാല്‍ സംഭവം സത്യമാണ്. കനേഡിയന്‍ കമ്പനിയാണ് തങ്ങളുടെ കാന്‍ഡി കമ്പനിയിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചിരിക്കുന്നത്.

ഒന്റാരിയോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി ലിങ്ക്ഡ് ഇന്‍ വഴിയായിരുന്നു ഉദ്യോഗാര്‍ഥികളെ ക്ഷണിച്ച് പരസ്യം ചെയ്തത്. ഇതിനകം തന്നെ 6500ലേറെ പേര്‍ ലിങ്ക്ഡ് ഇന്‍ വഴി അപേക്ഷിച്ചിട്ടുണ്ടെന്നാണ് കമ്പനി അറിയിക്കുന്നത്. 1,00,000 കനേഡിയന്‍ ഡോളറാണ് (61,33,863 ഇന്ത്യന്‍ രൂപ) വാര്‍ഷിക ശമ്പളമായി കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

പോപ് സംസ്‌കാരം, കാന്‍ഡിയോടും മധുരപലഹാരങ്ങളോടുള്ള അഭിനിവേശമാണ് ഈ തസ്തികയ്ക്ക് ആവശ്യമെന്നാണ് കമ്പനി അറിയിക്കുന്നത്. അഞ്ച് വയസിനു മുകളിലുള്ള, വടക്കേ അമേരിക്കയില്‍ താമസിക്കുന്നവരേയാണ് ഈ തസ്തികയിലേക്ക് കമ്പനി പരിഗണിക്കുന്നത്.

ചീഫ് കാന്‍ഡി ഓഫീസറായി തിരഞ്ഞെടുക്കുന്ന ആള്‍ക്ക് വീട്ടിലിരുന്ന് ദിവസവും ജോലി ചെയ്യാം, അല്ലെങ്കില്‍ പാര്‍ട് ടൈം ആയും ജോലി ചെയ്യാനുള്ള അവസരമുണ്ട്. ഓരോ മസത്തിലും കമ്പനി നിര്‍മ്മിക്കുന്ന 3500 കാന്‍ഡി ഉത്പന്നങ്ങള്‍ രുചിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുക എന്നതാണ് ജോലി.

Share this story