ന്യൂജഴ്സിയിൽ ഇനി ആസ്വാദനത്തിനു കഞ്ചാവ് വില്പന ; 21നു മേൽ പ്രായമുള്ളവർക്ക് വാങ്ങാം
ganja

ന്യൂജഴ്സി : ആസ്വാദനത്തിനായി ഉപയോഗിക്കാനുള്ള കഞ്ചാവ് വിൽപനയ്ക്ക് യുഎസിലെ ന്യൂജഴ്സി സംസ്ഥാനം ഈ മാസം 21ന് തുടക്കമിടുന്നു. 21നു മേൽ പ്രായമുള്ളവർക്ക് കഞ്ചാവ് വാങ്ങാമെന്നു ഗവർണർ ഫിൽ മർഫി അറിയിച്ചു. പുത്തൻ കഞ്ചാവ് വ്യവസായം സൃഷ്ടിക്കാനുള്ള ചരിത്രപരമായ ചുവടുവയ്പ്പെന്നാണ് നടപടിയെ ഡമോക്രാറ്റ് പ്രതിനിധിയായ മർഫി വിശേഷിപ്പിച്ചത്.

ചികിത്സാ ആവശ്യത്തിനായി കഞ്ചാവ് ഉൽപാദിപ്പിപ്പിക്കുന്ന 7 ശാലകൾക്കാണ് ആസ്വാദനത്തിനുള്ള കഞ്ചാവ് ഉത്പാദിപ്പിക്കാനും അനുമതി നൽകിയത്. ഒന്നര വർഷം മുമ്പ് നടന്ന ഹിതപരിശോധനയിൽ കഞ്ചാവ് വിൽക്കുന്നതിനോടു ജനം അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.ന്യൂജഴ്സിക്കു പുറമേ 16 സംസ്ഥാനങ്ങളും തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയും കഞ്ചാവ് ഉപയോഗത്തിനു നിയമസാധുത നൽകിയിട്ടുണ്ട്. ചികിത്സാ ആവശ്യങ്ങൾക്കായി യുഎസിലെ 37 സംസ്ഥാനങ്ങൾ കഞ്ചാവ് ഉപയോഗം അനുവദിച്ചിട്ടുണ്ട്.

Share this story