നെഗറ്റീവ് ട്വീറ്റുകളെ പ്രോത്സാഹിപ്പിക്കില്ല ; പരിഷ്‌കാരങ്ങള്‍ തുടര്‍ന്ന് മസ്‌ക്

Musk  Elon

ട്വിറ്ററില്‍ പുതിയ പരിഷ്‌കാരങ്ങള്‍ തുടര്‍ന്ന് മസ്‌ക്. നെഗറ്റീവ് ട്വീറ്റുകള്‍ അനുവദിക്കില്ലെന്നാണ് മസ്‌ക് പറയുന്നത് ഒപ്പം നിരോധിക്കപ്പെട്ടതോ സസ്‌പെന്‍ഡ് ചെയ്തതോ ആയ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിക്കാന്‍ ട്വിറ്റര്‍ പദ്ധതിയിടുകയാണ്.
'പുതിയ ട്വിറ്റര്‍ നയം അഭിപ്രായ സ്വാതന്ത്യമാണ്. പക്ഷെ അത് റീച്ച് കിട്ടാനുള്ള സ്വാതന്ത്ര്യമല്ല. വിദ്വേഷ നെഗറ്റീവ് ഉള്ളടക്കങ്ങള്‍ അടങ്ങിയ ട്വീറ്റുകളെ പ്രോത്സാഹിപ്പിക്കില്ല. അതിനാല്‍ ട്വിറ്ററിലേക്ക് പരസ്യങ്ങളോ മറ്റ് വരുമനമോ ഉണ്ടാകില്ല. ട്വീറ്റുകളെല്ലാം പ്രത്യേകമായി സെര്‍ച്ച് ചെയ്തുകണ്ടെത്തണമെന്നും മസ്‌ക് ട്വീറ്റ് ചെയ്തു.
 

Share this story