നാന്‍സി പെലോസി തായ്‌വാനില്‍, യുദ്ധ വിമാനങ്ങള്‍ വിന്യസിച്ച് ചൈന
pelosi
തായ്‌വാനില്‍ ഇടപെട്ടാല്‍ അത് ' തീ കൊണ്ടുള്ള കളി' ആകുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് യുഎസ് പ്രസിഡന്റ് ജോ ബൈഡന് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പും നല്‍കി.

ചൈനയെ വെല്ലുവിളിച്ച് അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനില്‍ എത്തി. നാന്‍സി പെലോസി തായ്‌വാനില്‍ എത്തിയാല്‍ അമേരിക്ക കനത്ത വില നല്‍കേണ്ടി വരുമെന്ന് ചൈന ഭീഷണി മുഴക്കിയിരുന്നു. തായ്‌വാനില്‍ ഇടപെട്ടാല്‍ അത് ' തീ കൊണ്ടുള്ള കളി' ആകുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് യുഎസ് പ്രസിഡന്റ് ജോ ബൈഡന് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പും നല്‍കി. ഈ ഭീഷണികളും മുന്നറിയിപ്പും തള്ളിയാണ് പെലോസി തായ!്!വാനിലെത്തിയത്. നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് ചൈനയുടെ യുദ്ധവിമാനങ്ങള്‍ തായ്‌വാന്‍ അതിര്‍ത്തി കടന്ന് പറന്നതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. ചൈനീസ് പ്രകോപനത്തിന് പിന്നാലെ അമേരിക്കന്‍ പടക്കപ്പലുകള്‍ ജപ്പാനില്‍ നിന്ന് തായ്‌വാനിലേക്ക് തിരിച്ചു.പെലോസിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വന്‍ സുരക്ഷയാണ് തായ്‌പേയ് വിമാനത്താവളത്തിലും ഒരുക്കിയിട്ടുണ്ട്.

25 വര്‍ഷത്തിനിടെ തായ്‌വാന്‍ സന്ദര്‍ശിക്കുന്ന ഏറ്റവും മുതിര്‍ന്ന അമേരിക്കന്‍ നേതാവാണ് യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ ആയ നാന്‍സി പെലോസി. തന്റെ പ്രതിനിധി ആയല്ല നാന്‍സി പെലോസി തായ്‌വാനിലേക്ക് പോകുന്നത് എന്ന് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ അറിയിച്ചിരുന്നു.പെലോസിയെ തടയില്ലെന്നും അവര്‍ക്ക് തായ്‌വാന്‍ സന്ദര്‍ശിക്കാന്‍ എല്ലാ അവകാശവും ഉണ്ടെന്നും ആയിരുന്നു വൈറ്റ് ഹൗസ് നിലപാട്. ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമാണ് തന്റെ സന്ദര്‍ശനം എന്നും ഇത് അമേരിക്കയുടെ വിദേശകാര്യ നയത്തിന് വിരുദ്ധമല്ലെന്നും നാന്‍സി പെലോസി തായ്‌വാനില്‍ ഇറങ്ങിയ ശേഷം പ്രസ്താവനയില്‍ അറിയിച്ചു. 

Share this story