കുവൈറ്റില്‍ തൊഴില്‍ പീഡനത്തിനിരയായ വനിതയുടെ മോചനത്തിന് നോര്‍ക്ക ഇടപെടല്‍
norka

കുവൈറ്റില്‍(Kuwait) കുടുങ്ങിയ മലയാളി യുവതിയുടെ മോചനത്തിന് നോര്‍ക്ക റൂട്ട്സ്(Norka Roots) കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ശ്രമം ഉര്‍ജിതമാക്കി. 

ഗാര്‍ഹികജോലിക്കായി കുവൈറ്റിലെത്തിയ എറണാകുളം ചേറായി സ്വദേശി അജിതയാണ് കടുത്ത തൊഴില്‍ പീഡനത്തിന് ഇരയായിരിക്കുന്നത്. ജോലിസ്ഥലത്ത് തടവിലാക്കപ്പെട്ട അജിതയെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നോര്‍ക്ക എംബസിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ദിവസവും 16 മണിക്കൂറോളമായിരുന്നു ജോലി. ഇത് ചോദ്യം ചെയ്തതിന് യുവതി ശാരീരിക പീഡനത്തിനു ഇരയേകേണ്ടി വന്നൂ. കുവൈറ്റ് എംബസിയുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.

Share this story