മാധ്യമ പ്രവര്‍ത്തക ഷിറിന്‍ അബു ആഖിലയുടെ കൊലപാതകം ; അന്വേഷണം പ്രഖ്യാപിച്ച് യുഎസ് ; സഹകരിക്കില്ലെന്ന് ഇസ്രയേല്‍

media person

അല്‍ ജസീറ ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഷിറിന്‍ അബു ആഖിലയുടെ കൊലപാതകത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് യുഎസ്. എഫ്ബിഐ അന്വേഷണം നടത്താന്‍ തീരുമാനിച്ച വിവരം ഇസ്രായേല്‍ സര്‍ക്കാരിനെ യുഎസ് നീതി വകുപ്പ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചതിനുപിന്നാലെയാണ് യുഎസ് അന്വേഷണത്തിന് തീരുമാനിച്ചതെന്ന് മുന്‍ അഭിഭാഷകന്‍ ബ്രൂസ് പെയ്ന്‍ പറഞ്ഞു

അതേസമയം ആഭ്യന്തര വിഷയത്തില്‍ രാജ്യത്തിനു പുറത്തുള്ള ഒരു ഏജന്‍സിയുടെ അന്വേഷണത്തിലും സഹകരിക്കില്ലെന്നും ഇസ്രായേല്‍ പറഞ്ഞു. വിദേശ ഏജന്‍സികളെ ഇടപെടാനും അനുവദിക്കില്ല. അത്തരം സാഹചര്യമുണ്ടായാല്‍ സഹകരിക്കില്ലെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്‍സ ട്വീറ്റ് ചെയ്തു. കേസ് അന്വേഷണം നടത്താനുള്ള യുഎസിന്റെ തീരുമാനം അബദ്ധമാണെന്നും, ഇസ്രായേലിന്റെ നിലപാട് യുഎസ് പ്രതിനിധികളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share this story