റഷ്യയെ പ്രതിരോധിക്കാന്‍ യുക്രെയ്ന്‍ പ്രയോഗിച്ച മിസൈല്‍ അബദ്ധത്തില്‍ പതിഞ്ഞതാകാം ; മിസൈല്‍ സ്‌ഫോടനത്തെ കുറിച്ച് പോളണ്ട്
poland

പോളണ്ടിലുണ്ടായ മിസൈല്‍ സ്‌ഫോടനം റഷ്യ യുക്രെയ്ന്‍ യുദ്ധത്തിനിടെ സംഭവിച്ച അബദ്ധമാകാനിടയുണ്ടെന്ന് പടിഞ്ഞാറന്‍ നേതാക്കള്‍. എന്നാല്‍ തങ്ങളുടെ വിമാന വേധ മിസൈലാണ് പോളണ്ടില്‍ സ്‌ഫോടനം നടത്തിയതെന്ന വാദം തള്ളി യുക്രെയ്ന്‍.

റഷ്യയുടെ മിസൈലാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു. മിസൈല്‍ ദിശമാറി വീണതാണെന്ന പോളണ്ടിന്റെ ആരോപണത്തില്‍ യുഎസും നാറ്റോയും പിന്തുണച്ചിട്ടുണ്ട്.
ചൊവ്വാഴ്ച യുക്രെയ്ന്‍ അതിര്‍ത്തിയിലുള്ള പോളണ്ടിലെ ഗ്രാമത്തിലുണ്ടായ മിസൈല്‍ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.സംഭവത്തില്‍ അന്വേഷണം തുടങ്ങി.
 

Share this story