മിന്നലിനെ പ്രതിരോധിക്കാന്‍ ലേസര്‍ ; പരീക്ഷണം വിജയകരം

lightning

മിന്നല്‍ പിണരിനെ ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് സുരക്ഷിത സ്ഥാനത്ത് പതിപ്പിക്കുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണം വിജയകരം. സ്വിറ്റ്‌സര്‍ലന്‍ഡിലെ സാന്റിസ് പര്‍വത നിരയിലാണ് പരീക്ഷണം നടത്തിയത്.
ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള പരീക്ഷണ കാലയളവില്‍ നാലു മിന്നല്‍പിണരുകളെ ലേസര്‍ നിയന്ത്രിച്ച പാതയിലൂടെ ഭൂമിയിലെത്തിച്ചു. ലേസര്‍ രശ്മികള്‍ വായുവിനെ ചൂടാക്കി സാന്ദ്രത കുറച്ച് എളുപ്പം താഴെയെത്താനുള്ള ഒരു ചാലകമുണ്ടാക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്. സുരക്ഷ മേഖലകളില്‍ ഉപയോഗിക്കാവുന്ന ഒന്നാണിതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
 

Share this story