'ഹെയർ' സ്രഷ്ടാവ് ജെയിംസ് റാഡോ അന്തരിച്ചു
Jun 23, 2022, 15:31 IST
ന്യൂയോർക് : പ്രതിഷേധവും കലയും സ്വതന്ത്ര സ്നേഹവും ആഘോഷിച്ച ഐതിഹാസിക ഹിപ്പി സംഗീതഷോയായ 'ഹെയറി'ന്റെ സഹസ്രഷ്ടാവ് ജെയിംസ് റാഡോ അന്തരിച്ചു. 90 വയസ്സായിരുന്നു.
നടനും നാടകകൃത്തും സംവിധായകനും സംഗീതസംവിധായകനുമായിരുന്നു. ഗ്രാമി അവാർഡ് ജേതാവാണ്. റാഡോ, ജെറോം രാഗ്നി എന്നിവരുടെ കഥയും വരികളും ഗാൽട്ട് മക്ഡെർമോട്ടിന്റെ സംഗീതവുമുള്ള ഹെയർ, ബ്രോഡ്വേ തിയറ്ററിലെ ആദ്യ റോക്ക് മ്യൂസിക്കൽ ഹിറ്റായിരുന്നു.
പിന്നീട് പല മ്യൂസിക് ബാൻഡുകൾക്കും റാഡോ പ്രചോദനമായി മാറി. പിന്നീട് സിനിമയായി.