റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്തതിലൂടെ ഇന്ത്യയ്ക്ക് വന്‍ ലാഭമെന്ന് റിപ്പോര്‍ട്ട്

google news
crude oil

റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്തതിലൂടെ ഇന്ത്യയ്ക്ക് വന്‍ ലാഭമെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര ക്രൂഡോയിലിന് വിന്റ്‌ഫോള്‍ ടാക്‌സ് ചുമത്തിയതിലൂടെ 35,000 കോടിയുടെ നേട്ടമാണ് ഉണ്ടായത്. ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യയുക്രെയ്ന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വിലക്കയറ്റം കണക്കിലെടുത്താണ് കേന്ദ്രം വിന്റ്‌ഫോള്‍ ടാക്‌സ് ഏര്‍പ്പെടുത്തിയത്.

യുക്രെയ്‌നെതിരെ റഷ്യ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ ലോകരാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. റഷ്യയെ സാമ്പത്തിക സമ്മര്‍ദ്ദത്തിലാക്കണമെന്ന് ആഹ്വാനം ചെയ്താണ് ലോകരാജ്യങ്ങള്‍ ഒന്നിച്ച് റഷ്യയെ വിലക്കിയത്. എന്നാല്‍ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ പതറാതെ ഇന്ത്യ ക്രൂഡോയില്‍ ഇറക്കുമതി തുടര്‍ന്നു. റഷ്യയില്‍ നിന്ന് വിലക്കുറവില്‍ ക്രൂഡോയില്‍ ലഭ്യമായതോടെയാണ് രാജ്യം ഇറക്കുമതി ചെയ്തത്.

Tags