ഇസ്താംബുള്‍ സ്‌ഫോടനം; പ്രതി പിടിയിലെന്ന് റിപ്പോര്‍ട്ട്

istanbul

തുര്‍ക്കിയിലെ ഇസ്താംബുളില്‍ ആറ് പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനക്കേസിലെ പ്രതി പിടിയിലായതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ്‌ലുവിനെ ഉദ്ധരിച്ച് ഒരു വാര്‍ത്താ ഏജന്‍സി ട്വിറ്ററിലൂടെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 
ഞായറാഴ്ച ഇസ്താംബുള്‍ തെുവില്‍ നടന്ന സ്‌ഫോടനത്തില്‍ ആറു പേര്‍ മരിക്കുകയും 81 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇസ്താംബൂളിലെ തിരക്കേറിയ ഷോപ്പിംഗ് സ്ട്രീറ്റായ ഇസ്തിക്‌ലാലിലാണ്  സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനം ഭീകരാക്രമണമാണെന്നാണ് പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നത്. അതിനെ ന്യായീകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

Share this story