ഇസ്താംബുള്‍ സ്‌ഫോടനം ; മരണം ആറായി ; 53 പേര്‍ക്ക് പരിക്ക്

turkey

തുര്‍ക്കി ഇസ്താംബുളിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. തിരക്കേറിയ ഷോപ്പിംഗ് സ്ട്രീറ്റായ ഇസ്തിക്ലാലിലാണ് സ്‌ഫോടനം ഉണ്ടായത്. 53 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അന്വേഷണ സംഘം സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദ്വാന്‍ അറിയിച്ചു.

സ്‌ഫോടനത്തിന്റെ കാരണം എന്താണെന്നതിനെപ്പറ്റി കൃത്യമായ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. തുടര്‍ സ്‌ഫോടനങ്ങല്‍ ഉണ്ടാകുമോ എന്ന ഭയത്തിലാണ് സമീപവാസികള്‍. അതുകൊണ്ടുതന്നെ സ്‌ഫോടനത്തില്‍ തകര്‍ന്ന പ്രദേശത്തേക്ക് ആളുകള്‍ പ്രവേശിക്കുന്നത് കര്‍ശനമായി തടഞ്ഞിരിക്കുകയാണ് പൊലീസ്. സ്‌ഫോടനമുണ്ടായ സ്ഥലത്ത് സുരക്ഷാ സേന തമ്പടിച്ചിരിക്കുകയാണ്.

Share this story