പലസ്തീന്‍ ചരിത്രം വളച്ചൊടിച്ച് ഇസ്രായേല്‍ പാഠപുസ്തകങ്ങള്‍; പ്രതിഷേധം

google news
palastine

പലസ്തീന്‍ പാഠ്യപദ്ധതികളില്‍ ഇസ്രായേല്‍ പാഠപുസ്തകങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി സ്‌കൂളുകള്‍. കിഴക്കന്‍ അല്‍ഖുദ്‌സിലെ പലസ്തീന്‍ സ്‌കൂളുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പലസ്തീന്‍ നാഷണല്‍ ആന്‍ഡ് ഇസ്ലാമിക് ഫോഴ്‌സ് (പിഎന്‍ഐഎഫ് ) ആണ് തിങ്കളാഴ്ച പണിമുടക്ക് നടത്തുന്നത്. വികലമായ ഇസ്രയേലി പാഠ്യപദ്ധതിയല്ല, പലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച പാഠ്യപദ്ധതികള്‍ പഠിക്കാന്‍ പലസ്തീനിയന്‍ കുട്ടികള്‍ക്ക് അവകാശമുണ്ടെന്ന് പിഎന്‍ഐഎഫ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പലസ്തീനിയന്‍ കുട്ടികള്‍ ഇസ്രായേല്‍ പാഠ്യപദ്ധതി പഠിച്ചാല്‍ മതിയെന്ന തീരുമാനത്തിനെതിരെ കുറച്ചുദിവസങ്ങളായി പ്രതിഷേധം വ്യാപകമാണ്. ശനിയാഴ്ച അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം പ്രതിഷേധത്തിന്റെ ഭാഗമായുള്ള പ്രകടനത്തില്‍ പങ്കെടുത്തു. വികലമായ പാഠ്യപദ്ധതി വേണ്ടെന്നും വിദ്യാഭ്യാസത്തെ ജൂതവത്ക്കരിക്കരുതെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
പലസ്തീന്‍ സംസ്‌കാരത്തിലും ചരിത്രത്തിലും ദേശീയ ചിഹ്നങ്ങളിലും അടക്കം മാറ്റങ്ങള്‍ വരുത്തിയാണ് ഇസ്രയേല്‍ ഭരണകൂടം പാഠപുസ്തകങ്ങള്‍ ഇറക്കിയത്. വിശുദ്ധ നഗരമായ അല്‍ഖുദ്‌സിനെയും പല്‌സ്തീന്‍ ചരിത്രത്തെയും വളച്ചൊടിച്ചാണ് പാഠ്യഭാഗങ്ങള്‍ തയ്യാറാക്കിയിട്ടുള്ളതെന്നാണ് ആരോപണം.

Tags