പുടിന്‍ ജീവിച്ചിരുപ്പുണ്ടോ ; ചോദ്യവുമായി സെലന്‍സ്‌കി

zelensky

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ ജീവിച്ചിരിപ്പുണ്ടോയെന്ന ചോദ്യവുമായി യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി. ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് സെലന്‍സ്‌കിയുടെ പരാമര്‍ശം.
എന്തിനെ കുറിച്ചാണ് എന്താണ് സംസാരിക്കേണ്ടത്, ആരോടാണ് സംസാരിക്കേണ്ടതെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത് പുടിന്‍ തന്നെയാണോ എന്ന് ഉറപ്പില്ല. തീരുമാനം എടുക്കുന്നത് പുടിന്‍ തന്നെയാണോ അതോ മറ്റാരെങ്കിലുമാണോയെന്ന് ഉറപ്പില്ലെന്നും സെലന്‍സ്‌കി പറഞ്ഞു.
ഇതോടെ മറുപടിയുമായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് രംഗത്തെത്തി. യുക്രെയ്‌നും സെലന്‍സ്‌കിക്കും വലിയ പ്രശ്‌നമാണ് റഷ്യയും പുടിനും. റഷ്യയും പുടിനും നിലനില്‍ക്കുന്നുവെന്നും നിലനില്‍ക്കുമെന്നും വൈകാതെ സെലന്‍സ്‌കി മനസിലാക്കുമെന്നുമായിരുന്നു ക്രെംലിന്‍ വക്താവിന്റെ മറുപടി.
 

Share this story