ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക ശക്തി ; സന്ദര്‍ശനത്തിന് മുന്നോടിയായി ട്വീറ്റ് ചെയ്ത് ബോറിസ്

google news
റഷ്യയ്‌ക്കെതിരായ ഉപരോധം ശക്തമാക്കാൻ തയ്യാറെന്ന് ബോറിസ് ജോൺസൺ
ഏപ്രില്‍ 21, 22 തീയതികളിലാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുക.

ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ട്വീറ്റുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. 'രാജ്യങ്ങള്‍ തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി ഈ ആഴ്ച ഇന്ത്യയിലേക്ക് യാത്ര തിരിക്കും,' എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഏപ്രില്‍ 21, 22 തീയതികളിലാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുക.

'സ്വേച്ഛാധിപത്യ രാജ്യങ്ങളില്‍ നിന്നു നമ്മുടെ സമാധാനത്തിനും സമൃദ്ധിക്കും ഭീഷണി നേരിടുന്നതിനാല്‍, ജനാധിപത്യ രാജ്യങ്ങളും സുഹൃത്തുക്കളും ഒരുമിച്ച് നില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്,' ബോറിസ് ജോണ്‍സണ്‍ ട്വീറ്റില്‍ കുറിച്ചു.

Tags