തകർച്ചയിൽ തുണച്ചത് ഇന്ത്യ മാത്രം: പ്രധാനമന്ത്രി മോദിക്കും ഇന്ത്യൻ ജനതയ്ക്കും നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി
Sri Lankan

കൊളംബോ: തകർച്ചയിൽ താങ്ങായി നിന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യൻ ജനതയോടും നന്ദി അറിയിച്ച് ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ദിനേശ് ഗുണവർധന. ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടന്ന് പുതിയൊരു കുതിച്ചു ചാട്ടത്തിന് തയ്യാറെടുക്കുകയാണ്. നിലവിലെ സാമ്പത്തിക സാഹചര്യം ബുദ്ധിമുട്ടു നല്കുന്നുണ്ടെങ്കിലും ശ്രീലങ്കൻ ജനതയെ ചേർത്ത് പിടിച്ച നരേന്ദ്ര മോദിയോട് നന്ദിയുണ്ട്. ഇന്ത്യയുടെ മാനുഷിക സഹായത്തിന് മുന്നിൽ തങ്ങൾ കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധത്തിന് കാലപ്പഴക്കമുണ്ട്. നിരവധി മേഖലകളിൽ പരസ്പര സഹകരണത്തോടെയാണ് ഇരു രാജ്യങ്ങളും പ്രവർത്തിച്ചു പോരുന്നതെന്നും അദ്ദേഹം പറഞ്ഞു. വരും നാളുകൾ വൻ കുതിച്ചു ചാട്ടത്തിന്റെ ദിനങ്ങളായിരിക്കും. ശ്രീലങ്ക സാമ്പത്തിക മേഖലയിൽ ഉയിർത്തെഴുന്നേൽപ്പിന് തയ്യാറെടുക്കുകയാണ്. ഈ അവസരത്തിൽ എല്ലാ സഹായങ്ങളും നൽകി ലങ്കൻ ജനതയെ ചേർത്ത് പിടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞങ്ങൾ എന്നും കടപ്പെടുന്നവരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ശ്രീലങ്കയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മുൻനിർത്തി എല്ലാ സഹായവും ഇന്ത്യയുടെ ഭാഗത്തുനി നിന്നും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുണവർധനക്ക് കത്തെഴുതിയിരുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിൽ സഹോദര ബന്ധമാണെന്നും ജനങ്ങൾക്കാവശ്യമായ എല്ലാ സഹായങ്ങളും നല്കാൻ ഇന്ത്യ തയ്യാറാണെന്നും കത്തിൽ പ്രതിപാദിച്ചിരുന്നു. ഈ കത്തിന് മറുപടിയായാണ് ഗുണവർധന നന്ദി അറിയിച്ചത്.

Back to top button
 

Share this story