ലുലോ ഖനിയിൽ നിന്ന് ഭീമൻ പിങ്ക് വജ്രം

google news
pink

ആഫ്രിക്കൻ രാജ്യമായ അ​ങ്കോളയിലെ ലുലോ ഖനിയിൽ നിന്ന് കഴിഞ്ഞ ദിവസം കിട്ടിയത് ഒരു അപൂർവ 'നിധി'യായിരുന്നു. 170 കാരറ്റ് പിങ്ക് വജ്രമാണ് ലുലോ ഖനിയിൽ നിന്ന് ലഭിച്ചത്. 34 ഗ്രാം തൂക്കമുള്ള ഈ അപൂർവ വജ്രം മുന്നൂറു വർഷത്തിനിടെ കിട്ടിയ ഏറ്റവും വലിയ വജ്രങ്ങളിലൊന്നാണ്.

ലുലോ ഖനിയിൽ നിന്ന് കണ്ടെത്തിയ അഞ്ചാമത്തെ ഏറ്റവും വലിയ വജ്രമാണ് 'ലുലോ റോസ്' എന്ന് പേരിട്ട വജ്രമെന്നും നൂറു കാരറ്റിലധികം വരുന്ന 27ാമത്തെ വജ്രമാണെന്നും ലുകാപ ഡയമന്റ് കമ്പനി അറിയിച്ചു.

2016 ൽ 404 കാരറ്റ് വജ്രം ലുലോ ഖനിയിൽ നിന്ന് കണ്ടെത്തിയിരുന്നു. 1.6 കോടി യു.എസ് ഡോളറിനാണ് അന്ന് അതു വിറ്റു പോയത്. 2017 ൽ 59.6 കാരറ്റ് പിങ്ക് വജ്രത്തിന് 7.12 കോടി യു.എസ്. ഡോളർ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ റെക്കോഡ് വിലക്ക് തന്നെ പുതിയ 'ലുലോ റോസ്' വജ്രം വിൽക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് അ​ങ്കോളൻ അധികൃതർ.

അതേസമയം, ഇതുവരെ അറിയപ്പെടുന്ന ഏറ്റവും വലിയ പിങ്ക് വജ്രം ഇന്ത്യയിൽ നിന്ന് കണ്ടെത്തിയ ദാരിയ ഐ നൂർ ആണ്. 182 കാരറ്റാണത്. 

Tags