പുടിന്‍ മൂലം റഷ്യ നാണംകെടുന്നുവെന്ന് ജി 7 ലോക രാഷ്ട്രങ്ങള്‍
putin0
ജി7 അംഗങ്ങളായ രാഷ്ട്രങ്ങളാണ് ഇങ്ങനെയൊരു അഭിപ്രായം നടത്തിയത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ മൂലം റഷ്യ നാണംകെടുന്നുവെന്ന് ലോകരാഷ്ട്രങ്ങള്‍. ഉക്രൈനില്‍ നിയമം ലംഘിച്ച് അധിനിവേശം നടത്തിയ പുടിന്റെ പ്രവൃത്തിയാണ് റഷ്യയ്ക്ക് തീരാത്ത നാണക്കേട് ഉണ്ടാക്കിയത്. ജി7 അംഗങ്ങളായ രാഷ്ട്രങ്ങളാണ് ഇങ്ങനെയൊരു അഭിപ്രായം നടത്തിയത്.

ഞായറാഴ്ച, ഇവര്‍ ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി വിര്‍ച്വല്‍ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. ചര്‍ച്ചയില്‍, ഉക്രൈനുള്ള നിരുപാധിക പിന്തുണ എല്ലാവരും പ്രഖ്യാപിച്ചു. ഉക്രൈന് കൂടുതല്‍ സൈനിക സഹായം നല്‍കുന്ന കാര്യവും ചര്‍ച്ച ചെയ്യപ്പെട്ടു എന്ന് കരുതുന്നു. ഏകദേശം, 24 ബില്യണ്‍ ഡോളറിന്റെ ആയുധ സഹായം ഇതുവരെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നും ഉക്രൈന് ലഭിച്ചിട്ടുണ്ട്.

Share this story