ജി20 അധ്യക്ഷസ്ഥാനം ഇന്ത്യയിലേക്ക്; പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാനമേറ്റെടുക്കും

india

ജി20 അധ്യക്ഷസ്ഥാനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എറ്റെടുക്കും. ഇന്ത്യോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോയില്‍ നിന്നാണ് ഇന്ത്യ അധ്യക്ഷ സ്ഥാനം എറ്റെടുക്കുക. ഇന്ന് ജി.20 അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്ക് കൈമാറുമെങ്കിലും 2022 ഡിസംബര്‍ 1 മുതല്‍ ആണ് അധ്യക്ഷനായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലാവധി ആരംഭിക്കുന്നത്.

റഷ്യഉക്രൈന്‍ സംഘര്‍ഷം അവസാനിപ്പിയ്ക്കാന്‍ അധ്യക്ഷ സ്ഥാനം എറ്റെടുക്കുന്ന നരേന്ദ്രമോദി ജി.20 അധ്യക്ഷന്‍ എന്ന നിലയില്‍ ഇടപെട്ടേക്കും. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ജി.20 ഉച്ചകോടിയ്ക്ക് എത്തിയിരുന്നില്ല.

Share this story