ഒമാനില്‍ ഇനി 'ഫ്ലെക്‌സിബ്ള്‍ വര്‍ക്കിങ് സിസ്റ്റം' ; ജോലി സുഗമമാകും
Sat, 14 May 2022

സർക്കാർ-പൊതുമേഖലയിലെ ജോലി സംവിധാനം സുഗമമാകുന്നതിനുള്ള നടപടികളുമായി ഒമാൻ തൊഴിൽ മന്ത്രാലയം. പുതിയ സംവിധാനം അനുസരിച്ച് തൊഴിലാളികൾ ഏഴു മണിക്കൂർ ജോലി ചെയ്യേണ്ടിവരും.
ഒമാനില്‍ സിവില്‍ സര്‍വീസ് നിയമവും അതിന്‍റെ ചട്ടങ്ങളും ബാധകമായ സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ രാവിലെ 7.30നും വൈകീട്ട് 4.30നും ഇടയിൽ തുടർച്ചയായി ഏതു സമയത്തും ജോലി ചെയ്യാം. പുതിയ തീരുമാനം മേയ് 15മുതൽ പ്രാബല്യത്തിൽ വരും.
സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. 'ഫ്ലെക്‌സിബ്ള്‍ വര്‍ക്കിങ് സിസ്റ്റം' നടപ്പാക്കുന്നതിലുടെ ഓഫീസിലേക്ക് വരുന്നതും പോകുന്നതുമായ സമയം ജീവനക്കാർക്ക് തന്നെ തെരഞ്ഞെടുക്കാൻ കഴിയും.