സൈനിക ക്യാമ്പില്‍ തീപിടിത്തം ; 15 അര്‍മേനിയന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

google news
death

അസര്‍ബൈജാനുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ അര്‍മേനിയയിലെ ഗെഗര്‍കുനിക് പ്രവിശ്യയിലെ അസാത് ഗ്രാമത്തിലെ സൈനിക ബാരക്കിലുണ്ടായ തീപിടിത്തത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു. ഏഴു സൈനികര്‍ക്ക് പരിക്കേറ്റു.
ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. നിരന്തരം സംഘര്‍ഷം നിലനിന്നിരുന്ന അതിര്‍ത്തി പ്രദേശത്താണ് അപകടം. ഗ്യാസ് ഉപയോഗിച്ച് സ്റ്റൗ കത്തിക്കാന്‍ പട്ടാളക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് തീ പടര്‍ന്നതെന്ന് അര്‍മേനിയന്‍ പ്രതിരോധ മന്ത്രി സുരേന്‍ പാപിക്യാന്‍ പറഞ്ഞു.
 

Tags