ചൈനയിലെ ഫാക്ടറിയിൽ തീപിടിത്തം; 38 പേർ കൊല്ലപ്പെട്ടു

google news
The young man's head caught fire while repairing a car in Malappuram


ബീജിംഗ്: ചൈനയിലെ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തിൽ 38 പേർ കൊല്ലപ്പെട്ടു. രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹെനാൻ പ്രവിശ്യയിലെ അന്യാഗ് സിറ്റിയിലുള്ള കൈക്സിൻഡ ട്രേഡിംഗ് കമ്പനി ലിമിറ്റഡിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായതെന്ന് വാർത്താ ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു. അനധികൃതമായ വെൽഡിംഗാണ് അപകടത്തിനു കാരണമെന്നാണ് പ്രഥമിക റിപ്പോർട്ട്. അപകട അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന്, മുനിസിപ്പൽ ഫയർ റെസ്‌ക്യൂ ഡിറ്റാച്ച്‌മെന്റ് ഉടൻ തന്നെ സേനയെ സംഭവസ്ഥലത്തേക്ക് അയക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.

വിവിധ സേനകളും മുനിസിപ്പൽ അഡ്മിനിസ്‌ട്രേഷൻ, പവർ സപ്ലൈ യൂണിറ്റുകളും അടിയന്തര കാര്യങ്ങൾ നടത്താനും രക്ഷാപ്രവർത്തനത്തിനുമായി സംഭവസ്ഥലത്തെത്തുകയും പ്രാദേശിക സമയം രാത്രി 11 മണിയോടെ തീ അണച്ചതായുമാണ് റിപ്പോർട്ട്.അപകടവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
 

Tags