ഡോണൾഡ്‌ ട്രംപിന്‌ ഏർപ്പെടുത്തിയ വിലക്ക്‌ നീക്കില്ലെന്ന്‌ ഫെയ്‌സ്‌ബുക്ക്‌

google news
trump
ജോ ബൈഡന്റെ വിജയത്തെ തുടർന്ന്‌ 2021 ജനുവരി ആറിന്‌ ട്രംപ്‌ അനുകൂലികൾ നടത്തിയ ക്യാപിറ്റോൾ ആക്രമണത്തെ തുടർന്നാണ്‌ ഫെയ്‌സ്‌ബുക്ക്‌ അദ്ദേഹത്തിന്റെ അക്കൗണ്ട്‌ പൂട്ടിയത്‌.

അടുത്ത പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്‌ പ്രഖ്യാപിച്ചെങ്കിലും ഡോണൾഡ്‌ ട്രംപിന്‌ ഏർപ്പെടുത്തിയ വിലക്ക്‌ നീക്കില്ലെന്ന്‌ ഫെയ്‌സ്‌ബുക്ക്‌. ജോ ബൈഡന്റെ വിജയത്തെ തുടർന്ന്‌ 2021 ജനുവരി ആറിന്‌ ട്രംപ്‌ അനുകൂലികൾ നടത്തിയ ക്യാപിറ്റോൾ ആക്രമണത്തെ തുടർന്നാണ്‌ ഫെയ്‌സ്‌ബുക്ക്‌ അദ്ദേഹത്തിന്റെ അക്കൗണ്ട്‌ പൂട്ടിയത്‌.

കഴിഞ്ഞ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ട്രംപ്‌ അനുകൂലികള്‍ നടത്തിയ അടിസ്ഥാന രഹിതമായ പരാമര്‍ശങ്ങളാണ്‌ കാപ്പിറ്റോളിലെ ആക്രമങ്ങളിലേക്ക്‌ നയിച്ചതെന്നാണ് മെറ്റയുടെ നിഗമനം .ഈ വിലക്കാണ് പിൻവലിക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.
ട്വിറ്റർ, മെറ്റയുടെതന്നെ ഉടമസ്ഥതയിലുള്ള സ്നാപ്‌ചാറ്റ്‌, ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിലും ട്രംപിന് ഇടപെടാൻ കഴിയില്ല .യുട്യൂബ്‌ ചാനലിൽ വീഡിയോകൾ അപ്‌ലോഡ്‌ ചെയ്യാനും നിലവിൽ അനുമതി ഇല്ല.

Tags