ഏറ്റുമുട്ടല്‍ ; പാകിസ്താനില്‍ 6 ബലൂച് വിമതര്‍ കൊല്ലപ്പെട്ടു
pakistan
പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചയുടന്‍ വിമതര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും, ഒളിത്താവളത്തില്‍ നിന്ന് സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തതായാണ് വിവരം

പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഏറ്റുമുട്ടല്‍. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ടിലെ ആറ് വിമതരെ സുരക്ഷാ സേന വധിച്ചു. വിമതരുടെ സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് തെരച്ചില്‍ ആരംഭിച്ചതെന്ന് സൈനിക മാധ്യമ വിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചയുടന്‍ വിമതര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും, ഒളിത്താവളത്തില്‍ നിന്ന് സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തതായാണ് വിവരം. പാക്ക് സൈന്യത്തിന്റെ വെടിവയ്പില്‍ നിരോധിത സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ടിലെ ആറ് പേര്‍ കൊല്ലപ്പെട്ടതായി പ്രസ്താവനയില്‍ പറയുന്നു.

പ്രദേശത്തെ സമാധാനവും സുരക്ഷയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടിരുന്ന ഭീകരരുടെ ഒളിത്താവളത്തില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. അടുത്തിടെ സുരക്ഷാ സേനയുടെ വാഹനവ്യൂഹങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതിലും, സേന പോസ്റ്റുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളിലും വിമതര്‍ ഉള്‍പ്പെട്ടിരുന്നു. വളരെക്കാലമായി ബലൂചിസ്ഥാന്‍ പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുകയാണ്.

Share this story