ഏകനാഥ് ഷിൻഡെ തന്നെ പൂച്ചയെ ചാക്കിൽ നിന്ന് പുറത്തു വിട്ടിരിക്കുകയാണ് : ജോൺ ബ്രിട്ടാസ് എംപി
മീഡിയവണ്‍ സംപ്രേഷണം തടയല്‍ ; മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളുടെ ലംഘനമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി

ശിവസേനയിലെ പിളർപ്പിന് മുമ്പ് കേന്ദ്രഏജൻസികൾ ബിജെപി ക്ക് വേണ്ടി മഹാരാഷ്ട്ര ഉഴുതുമറിച്ചിരുന്നുവെന്നും പരിവപ്പെടുത്തിയ മണ്ണിലാണ് ഏകനാഥ് ഷിൻഡെ എന്ന വിത്ത് ബിജെപി ഇപ്പോൾ നട്ടിരിക്കുന്നതെന്നും ജോൺ ബ്രിട്ടാസ് എം പി.

ഒരു ദേശീയ പാർട്ടിയുടെ പിൻബലം ഉണ്ടെന്നും അതൊരു സൂപ്പർ പവർ ആണെന്നുമാണ് ഇന്നലെ ഷിൻഡെ വ്യക്തമാക്കിയത്. ഷിൻഡെ തന്നെ പൂച്ചയെ ചാക്കിൽ നിന്ന് പുറത്തു വിട്ടിരിക്കുകയാണെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.


ജോൺ ബ്രിട്ടാസ് എം പിയുടെ വാക്കുകൾ മഹാരാഷ്ട്രയിൽ ശിവസേനയിൽ ഉണ്ടായ പിളർപ്പ് സ്വാഭാവികമാണെന്നും അതിൽ തങ്ങൾക്ക് പങ്കില്ല എന്നുമായിരുന്നു ബിജെപിയുടെ നിലപാട്. വിമത നേതാവ് ഏകനാഥ് ഷിൻഡെ തന്നെ പൂച്ചയെ ചാക്കിൽ നിന്ന് പുറത്തു വിട്ടിരിക്കുകയാണ്. തങ്ങൾക്ക് ഒരു ദേശീയ പാർട്ടിയുടെ പിൻബലം ഉണ്ടെന്നും അതൊരു സൂപ്പർ പവർ ആണെന്നുമാണ് ഇന്നലെ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.


കേന്ദ്രമന്ത്രിമാർ ശരത് പവാറിനെ പോലും ഭീഷണിപ്പെടുത്തുന്നതായിട്ടാണ് റിപ്പോർട്ട്. ശിവസേനയിലെ പിളർപ്പിന് മുമ്പ് കേന്ദ്രഏജൻസികൾ ബിജെപിക്ക് വേണ്ടി മഹാരാഷ്ട്ര ഉഴുതുമറിച്ചിരുന്നു. പരിവപ്പെടുത്തിയ മണ്ണിലാണ് ഏകനാഥ് ഷിൻഡെ എന്ന വിത്ത് ബിജെപി നട്ടിരിക്കുന്നത്.
 

Share this story