എക്വഡോറിലെ ജയിലിലുണ്ടായ കലാപത്തിൽ 10 തടവുകാർ കൊല്ലപ്പെട്ടു

jail

ക്വിറ്റോ: എക്വഡോറിലെ ജയിലിലുണ്ടായ കലാപത്തിൽ 10 തടവുപുള്ളികൾ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ ക്വിറ്റോയിലെ ജയിലിൽ വെള്ളിയാഴ്ചയാണ് സംഭവം. മൂന്ന് ഗുണ്ടാതലവൻമാരെ ജയിലിൽ നിന്ന് മറ്റൊരു സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റാനുള്ള അധികൃതരുടെ നീക്കത്തിനുപിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടതെന്നാണ് റിപ്പോർട്ട്.

നേരത്തെ ജയിലിൽ കലാപാന്തരീക്ഷം സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയ തടവുപുള്ളികളെയാണ് പൊലീസ് മാറ്റാൻ തീരുമാനിച്ചത്. തുടർന്ന് ഗുണ്ടാസംഘങ്ങൾ തമ്മിൽ വാക് തർക്കമുണ്ടാവുകയും കലാപത്തിലേക്ക് നയിക്കുകയുമായിരുന്നു.

ഫെബ്രുവരി 2021 മുതൽ എക്വഡോറിലെ ജയിലുകളിലുണ്ടായ എട്ട് കൂട്ടക്കൊലകളിൽ 400 തടവുപുള്ളികൾ കൊല്ലപ്പെട്ടിട്ടുണ്ട്. നവംബർ എട്ടിന് ക്വിറ്റോ ജയിലുണ്ടായ സംഘർഷത്തിൽ അഞ്ച് തടവുപുള്ളികൾ കൊല്ലപ്പെട്ടു.

Share this story