അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും ഭൂചലനം; ആളപായമില്ല

google news
ജമ്മു കശ്മീരിൽ വീണ്ടും ശക്തമായ ഭൂചലനം
തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് നഗരത്തില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെ 51 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.

അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും ഭൂചലനം. ബുധനാഴ്ച പുലര്‍ച്ചെ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. ഇതുവരെ, നാശനഷ്ടങ്ങളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് നഗരത്തില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെ 51 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ എന്നിവിടങ്ങളിലെ 119 ദശലക്ഷം ആളുകള്‍ക്ക് ഏകദേശം 500 കിലോമീറ്റര്‍ പരിധിയില്‍ ഭൂചലനം അനുഭവപ്പെട്ടതായി യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഇസ്ലാമാബാദിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നേരിയ തീവ്രതയുള്ള ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട് ഉണ്ട്. ലാഹോര്‍, മുളട്ടാന്‍, ക്വറ്റ എന്നിവിടങ്ങളിലും പാക്കിസ്ഥാനിലെ മറ്റ് പല പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനം അനുഭവപ്പെട്ടതോടെ ആളുകള്‍ പരിഭ്രാന്തരായി തെരുവിലേക്ക് ഇറങ്ങിയോടിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞ വെള്ളിയാഴ്ച, ഇസ്ലാമാബാദ്, പെഷവാര്‍, റാവല്‍പിണ്ടി, മുളട്ടാന്‍ എന്നിവയുള്‍പ്പെടെ നിരവധി പാകിസ്താനി നഗരങ്ങളില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഫൈസലാബാദ്, അബട്ടാബാദ്, സ്വാത്, ബുണര്‍, കൊഹാത്, മലകണ്ട് എന്നിവിടങ്ങളിലും ഭൂചലനം രേഖപ്പെടുത്തി

Tags