പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും ഭൂചലനം
earthquake


അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും ബുധനാഴ്ച പുലര്‍ച്ചെ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) ആണ് ഇക്കാര്യം അറിയിച്ചത്.

 തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് നഗരത്തില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെ 51 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഇതുവരെ, നാശനഷ്ടങ്ങളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ എന്നിവിടങ്ങളിലെ 119 ദശലക്ഷം ആളുകള്‍ക്ക് ഏകദേശം 500 കിലോമീറ്റര്‍ പരിധിയില്‍ ഭൂചലനം അനുഭവപ്പെട്ടതായി യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.

ഇസ്ലാമാബാദിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നേരിയ തീവ്രതയുള്ള ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട് ഉണ്ട്. ലാഹോര്‍, മുളട്ടാന്‍, ക്വറ്റ എന്നിവിടങ്ങളിലും പാക്കിസ്ഥാനിലെ മറ്റ് പല പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനം അനുഭവപ്പെട്ടതോടെ ആളുകള്‍ പരിഭ്രാന്തരായി തെരുവിലേക്ക് ഇറങ്ങിയോടിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Share this story