രാജ്ഞിയുടെ സംസ്കാരചടങ്ങിൽ പ​ങ്കെടുക്കാനെത്തിയ ദ്രൗപതി മുർമു ചാൾസ് രാജാ രാജാവുമായി കൂടിക്കാഴ്ച നടത്തി
skks

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങിൽ പ​ങ്കെടുക്കാനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു ചാൾസ് രാജാവുമായി കൂടിക്കാഴ്ച നടത്തി. ബക്കിങ്ഹാം പാലസിൽ ചാൾസ് രാജാവ് ഒരുക്കിയ റിസപ്ഷനിൽ പ​ങ്കെടുക്കുകയായിരുന്നു മുർമു.

ബക്കിങ്ഹാം കൊട്ടാരത്തിനടുത്ത ലാൻകാസ്റ്റർ ഹൗസിലെ എലിസബത്ത് രാജ്ഞിക്കായി അനുശോചന സന്ദേശം രേഖപ്പെടുത്തുന്ന പുസ്തകത്തിൽ മുർമു ഒപ്പുവെക്കുകയും ചെയ്തു. വെസ്റ്റ് മിൻസ്റ്റർ ഹാളിലെ രാജ്ഞിയുടെ പേടകത്തിൽ അവർ അന്ത്യാജ്ഞലിയർപ്പിക്കുകയും ചെയ്തു.

യു.കെയിലേക്ക് രാഷ്ട്രപതിയുടെത് ഔദ്യോഗിക സന്ദർശനമാണ്. സെപ്റ്റംബർ 17നാണ് മുർമു യു.കെയിലേക്ക് പോയത്. രാജ്യത്തിന്റെ പ്രതിനിധിയായാണ് മുർമു രാജ്ഞിയുടെ സംസ്കാരചടങ്ങിൽ പ​ങ്കെടുക്കാൻ എത്തിയത്. യു.കെയിലെ ഇന്ത്യൻ ഹൈകമ്മീഷണറാണ് രാഷ്ട്രപതിയെ ഗാറ്റ്‍വിക് വിമാനത്താവളത്തിൽ സ്വീകരിച്ചത്. സെപ്റ്റംബർ എട്ടിനാണ് രാജ്ഞി അന്തരിച്ചത്. ഇന്നാണ് സംസ്കാരം.


 

Share this story