റെസ്റ്റൊറന്റുകളില്‍ കുടുംബമായി പോകേണ്ട ; സ്ത്രീകള്‍ക്ക് പൊതു പാര്‍ക്കില്‍ പ്രവേശിക്കാന്‍ രണ്ടു ദിവസം മാത്രം അനുവാദം ; താലിബാന്‍ ഉത്തരവ്
Taliban
ഭാര്യാഭര്‍ത്താക്കന്മാരാണെങ്കിലും സദ്ഗുണം പ്രോത്സാഹിപ്പിക്കുവാനും ദുഷ്പ്രവൃത്തികള്‍ തടയാനുമാണ് പുതിയ നീക്കം എന്ന് അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി പറയുന്നു.

പടിഞ്ഞാറന്‍ ഹെറാത്ത് പ്രവിശ്യയില്‍ താലിബാന്‍ ലിംഗ വേര്‍തിരിവ് പദ്ധതി നടപ്പാക്കിയതായി റിപ്പോര്‍ട്ട്. ഫാമിലി റെസ്റ്റോറന്റുകളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുവാന്‍ പുരുഷന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതാണ് പുതിയ ഉത്തരവ്. ഭാര്യാഭര്‍ത്താക്കന്മാരാണെങ്കിലും സദ്ഗുണം പ്രോത്സാഹിപ്പിക്കുവാനും ദുഷ്പ്രവൃത്തികള്‍ തടയാനുമാണ് പുതിയ നീക്കം എന്ന് അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി പറയുന്നു.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ദിവസങ്ങളില്‍ മാത്രം പങ്കെടുക്കാന്‍ അനുവാദമുള്ള ഹെറാത്തിലെ പൊതു പാര്‍ക്കുകളില്‍ ലിംഗഭേദം പാലിക്കണമെന്നാണ് നിര്‍ദ്ദേശം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളാണ് സ്ത്രീകള്‍ക്ക് പാര്‍ക്കില്‍ പോകുവാന്‍ അനുവദിച്ചിരിക്കുന്നത്. മറ്റ് ദിവസങ്ങള്‍ പുരുഷന്മാര്‍ക്ക് വിനോദത്തിനും വ്യായാമത്തിനും വേണ്ടിയുള്ളയാണ് എന്ന് പ്രമോഷന്‍ ഓഫ് വൈസ് ആന്‍ഡ് പ്രിവന്‍ഷന്‍ മന്ത്രാലയത്തിലെ താലിബാന്‍ ഉദ്യോഗസ്ഥനായ റിയാസുല്ല സീരത്ത് പറഞ്ഞു.

Share this story