കോവിഡ് ബാധിച്ച് മാനസികനിലതെറ്റിയ പിതാവ് മൂന്ന് കുട്ടികളെ പാലത്തിൽ നിന്നും താഴേക്കെറിഞ്ഞ് ആത്മഹത്യ ചെയ്തു
babe

ക്വാലാലംപൂർ: കോവിഡ് ബാധിച്ചതിനെ തുടർന്ന് മാനസികനില തെറ്റിയ പിതാവ് മൂന്ന് കുട്ടികളെ പാലത്തിൽ നിന്നും താഴേക്ക് എറിഞ്ഞ് ആത്മഹത്യ ചെയ്തു. മലേഷ്യയിൽ എം.ആർ.ആർ 2 പാലത്തിന് മുകളിൽ നിന്നാണും ഇയാൾ കുട്ടികളെ എറിഞ്ഞത്. തുടർന്ന് ഇയാളും താഴേക്ക് ചാടുകയായിരുന്നു.

സംഭവത്തിൽ എട്ടും, അഞ്ച് വയസ് പ്രായമുള്ള രണ്ട് കുട്ടികൾ മരിച്ചു. രണ്ട് വയസുള്ള കുട്ടി പുല്ലിലാണ് വീണത്. തുടർന്ന് ഈ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മ്യാൻമറിൽ നിന്നുള്ള 38കാരനാണ് കുട്ടികളെ പാലത്തിൽ നിന്നുമെറിഞ്ഞ് താഴേക്ക് ചാടിയത്.

ഭാര്യ റസ്റ്ററന്റിൽ ജോലിക്ക് പോയ സമയത്തായിരുന്നു ഇയാൾ കുട്ടികളുമായി പുറത്തേക്ക് ഇറങ്ങിയത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇയാൾക്ക് ചില മാനസിക പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നുവെന്ന് ഭാര്യയും പറഞ്ഞു. 2029 വരെ മേയ് വരെ ഇവർക്ക് മലേഷ്യയിൽ അഭയാർഥി വിസയുണ്ട്. 

Share this story