മന്ത്രിമാരുടെ അഴിമതി ; ഉത്തരവാദിത്തം ഏറ്റെടുത്ത് വിയറ്റ്‌നാം പ്രസിഡന്റ് രാജിവച്ചു

vietnam
വിയറ്റ്‌നാം പ്രസിഡന്റ് നുയെന്‍ ഷ്വാന്‍ ഫുക് കോവിഡ് കാലത്തെ സര്‍ക്കാര്‍ അഴിമതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ചു. ദേശീയ അസംബ്ലി പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നവരെ വൈസ് പ്രസിഡന്റ് വോ തി അന്‍ ഷുവാന്‍ ആക്ടിംഗ് പ്രസിഡന്റാകും.
കോവിഡ് കാലത്ത് പൗരന്മാരെ രാജ്യത്തേക്ക് മടക്കികൊണ്ടുവരാന്‍ ചാര്‍ട്ടര്‍ വിമാന സര്‍വീസ് ഏര്‍പ്പെടുത്തിയതിലും പരിശോധന കിറ്റുകള്‍ വിതരണം ചെയ്തതിലുമാണ് അഴിമതി ആരോപണം ഉയരുന്നത്. ഇതിന്റെ പേരില്‍ ഈ മാസം ആദ്യം രണ്ട് ഉപ പ്രധാനമന്ത്രിമാരേയും ഉദ്യോഗസ്ഥരേയും കമ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കിയിരുന്നു.
 

Share this story